പ്രതീക്ഷ നൽകുന്ന ആദ്യ ബൈഡൻ മാസം…

ഒരുമാസം മുൻപ് അധികാരമേൽക്കുമ്പോൾ, യുഎസിൽ പ്രസിഡന്റാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തി മാത്രമായിരുന്നില്ല ജോ ബൈഡൻ. ഫ്രാങ്ക്ലിൻ ഡി.റൂസ്‌വെൽറ്റിനു ശേഷം ഇത്രയേറെ കടുത്ത ആഭ്യന്തര പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു യുഎസ് പ്രസിഡന്റും ചരിത്രത്തിലില്ല. അമേരിക്കയിൽ 5 ലക്ഷത്തോളം പേരുടെ ജീവനെടുത്ത കോവിഡിനെ നിയന്ത്രിക്കുക എന്നതു തന്നെയാണ് ബൈഡനു നേരിടാനുള്ള ആദ്യ വെല്ലുവിളി. വാക്സിനേഷൻ വ്യാപകമാക്കുക എന്നതും സമ്പദ്‌വ്യവസ്ഥയെ പതനത്തിൽനിന്നു കരകയറ്റുക

ഭക്ഷ്യ സംസ്കരണത്തിന് പുത്തൻ സാധ്യതകൾ…

മൂല്യ വർധിത കാർഷിക, അനുബന്ധ സംരംഭങ്ങളിൽക്കൂടി മാത്രമേ കേരളത്തിലെ പ്രാഥമിക രംഗത്തെ സാമ്പത്തിക വളർച്ച കൂട്ടാനാകൂ എന്നാണു സമീപകാലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിനു പുതുതായി കൃഷി സ്ഥലങ്ങൾ കണ്ടെത്താൻ സാധിക്കുകയില്ല. സുഭിക്ഷ കേരളം പോലുള്ള പദ്ധതികൾ സാധാരണക്കാരുടെ ഇടയിൽ ഒരു പുത്തൻ ഉണർവ് വരുത്തിയിട്ടുണ്ടെങ്കിൽ പോലും. നാണ്യവിളകളിലും മറ്റും വരുന്ന കമ്പോള നിരക്കു വ്യതിയാനങ്ങളിൽ

കോവിഡ് വാക്സീൻ വിപണിയുടെ മുറിവുണക്കും…

രക്ഷപ്പെടാൻ വഴികളില്ലാതെ നിൽക്കുന്നവന്റെ മുൻപിൽ ഒരു വഴി തുറന്നുകിട്ടിയ അവസ്ഥയിലാണ് ലോകവും ഇന്ത്യയും. കോവിഡ് മഹാമാരിയിൽ പകച്ചുനിന്ന ലോകത്തിന് വാക്സീനുകൾ നൽകുന്നത് ചെറുതല്ലാത്ത ആശ്വാസമാണ്. വാക്സീൻ സ്വീകരിച്ചതിന്റെ ധൈര്യമല്ല, വാക്സീൻ ഉണ്ട് എന്ന പ്രതീക്ഷയാണ് ഇപ്പോൾ വിപണിയെ മുൻപോട്ടു നയിക്കുന്നത്. ആ പ്രതീക്ഷ പോലും വിപണിക്കു കുതിപ്പേകുന്നു. 2020 ൽ ലോകത്തിലെ തൊഴിൽസമയത്തിന്റെ 8.8% കോവിഡ്മൂലം നഷ്ടമായെന്നാണ് ഇന്റർനാഷനൽ ലേബർ

എൽഡിഎഫിൽ ആദ്യഘട്ട സീറ്റ് ചർച്ച; 15 സീറ്റ് ചോദിച്ച് കേരള കോൺഗ്രസ്…

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റ് വേണം എന്ന് ഉഭയകക്ഷി ചർച്ചയിൽ സിപിഎമ്മിനോട് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ യുഡിഎഫ് കേരള കോൺഗ്രസിനു നൽകിയ സീറ്റുകളുടെ എണ്ണമാണ് ഇത്. എന്നാൽ, സിപിഎം ഇതിനു വഴങ്ങിയില്ല. ഏതു സാഹചര്യത്തിലും 13 സീറ്റ് വേണം എന്നാണു കേരള കോൺഗ്രസ് നിലപാട്. അക്കാര്യത്തിലും സിപിഎം സമ്മതം മൂളിയിട്ടില്ല. പുതിയ ഘടകകക്ഷിയുടെ

കുറഞ്ഞ വിലയ്ക്ക് സ്റ്റുഡന്റ് ലാപ്‌ടോപ്: ഇനിയും അവസരം, എങ്ങനെ വാങ്ങാം?…

തിരുവനന്തപുരം∙ പലിശരഹിത തവണവ്യവസ്ഥയിൽ വിദ്യാർഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് നൽകാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യാശ്രീയിൽ ഇതുവരെ 1.23 ലക്ഷം പേർ ഭാഗമായെങ്കിലും ഇനിയും റജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങൾക്കു മാത്രമേ ഈ പദ്ധതിയിൽ ചേരാൻ കഴിയൂ. 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യപദ്ധതിയിൽ ചേർന്ന് മൂന്നു മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ

ക്രൂരതകാട്ടി വിധി, ഇരുവൃക്കകളും തരാറിലായി കൃഷ്ണദാസ് കരുണ തേടുന്നു…

ഉന്നതപഠനത്തിന്റെ പടിവാതിൽക്കലാണ് കൃഷ്ണദാസ് അശോകിന്റെ ജീവിതത്തിൽ വിധി ക്രൂരമായി ഇടപെടുന്നത്. െഎെഎടി പ്രവേശനത്തിന് യോഗ്യത നേടിയ ഘട്ടത്തിൽ ഇരുവൃക്കകളും തരാറിലായി പഠനം മുടങ്ങി. എങ്കിലും തളരാതെ പൊരുതി മുന്നേറുന്ന ഈ ചെറുപ്പക്കാരൻ ഇന്ന് ഗണിതശാസ്ത്രത്തിൽ ഗവേഷകനാണ്. ഡയാലിസിലൂടെ മാത്രമാണ് കൃഷ്ണദാസിന്റെ ജീവിതം നിലനിൽക്കുന്നത്. വൃക്ക മാറ്റിവയ്ക്കാനാതെ അധികകാലം മുന്നോട്ടു പോകാനാവില്ല എന്ന സ്ഥിതിയില്‍ പകച്ചു നില്‍ക്കുകയാണ് ഈ മുപ്പതുകാരന്റെ കുടുംബാംഗംങ്ങളും സുഹൃത്തുക്കളും. കുന്നംകുളം

സ്വാതിയുടെ ചൊവ്വാഭാഗ്യം; നാസയുടെ പെഴ്‌സിവീയറൻസ് ദൗത്യത്തിനു പിന്നിലെ ഇന്ത്യൻ വംശജ…

കഴിഞ്ഞ വ്യാഴം രാത്രി…ഉറക്കത്തിലേക്കു വഴുതിവീഴേണ്ട സമയത്തും ലോകത്തു പലരും ഉണർന്നിരുന്നത് വ്യത്യസ്തമായ ആ. അനുഭവത്തിനായാണ്. പെഴ്‌സിവീയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്കു കടന്ന് ഉപരിതലം തൊടാനായി യാത്ര തുടങ്ങുന്നു. ‘ നെഞ്ചിടിപ്പിന്റെ 7 മിനിറ്റെന്നു’ പേരുകേട്ട ആ ദുഷ്‌കരഘട്ടം ലൈവായി നാസ യുട്യൂബിൽ കാണിക്കുന്നുണ്ടായിരുന്നു. ഇതേ കാഴ്ച നാസയുടെ കലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ കാണുന്നുണ്ടായിരുന്നു ഡോ. സ്വാതി മോഹൻ. ആ തീവ്രനിമിഷങ്ങളിൽ പെഴ്‌സിവീയറൻസ്

കോവിഡ് ഭീതിയിൽ മുങ്ങി മഹാരാഷ്ട്ര; പ്രതിദിന രോഗബാധ ഏഴായിരത്തിലേക്ക്…

മുംബൈ ∙ പിന്നിട്ട വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കെടുതി അനുഭവിച്ച സംസ്ഥാനമായ മഹാരാഷ്ട്ര വീണ്ടും കോവിഡ് വ്യാപനഭീഷണിയുടെ നിഴലിൽ. കോവിഡ് കുത്തനെ കുറഞ്ഞ രണ്ടു മാസത്തിനു ശേഷം വീണ്ടും കുതിച്ചുയരുകയാണ് കേസുകൾ. രണ്ടാഴ്ച മുൻപ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതർ 2500 ആയിരുന്നത് ഇപ്പോൾ 7000ൽ എത്തിനിൽക്കുന്നു. മഹാരാഷ്ട്രയിലെ ആകെ പോസിറ്റീവ് കേസുകൾ 21 ലക്ഷം പിന്നിട്ടിരിക്കെ,

ടെക്സസ് അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിച്ചു…

ഹൂസ്റ്റൻ ∙ ടെക്സസിൽ രണ്ടു ഡസനിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ഇതോടെ ദുരന്തത്തിൽ പെട്ടവർക്ക് ഫെഡറൽ സഹായം ലഭ്യമാകും. ദുരന്തമേഖല പ്രസിഡന്റ് സന്ദർശിച്ചേക്കും. അതിശൈത്യത്തെ തുടർന്ന് വൈദ്യുതിവിതരണശൃംഖല തകരാറിലായത് ഇനിയും പൂർണമായും ശരിയാക്കാനായിട്ടില്ല. അതിശൈത്യം തുടരുന്നതിനാൽ ജലവിതരണവും തകരാറിലാണ്. പ്രസിഡന്റിന്റെ നടപടിയെ ഗവർണർ ആബട്ട് സ്വാഗതം ചെയ്തു. എന്നാൽ, സംസ്ഥാനത്തെ