പിണറായി സ്വപ്ന കമ്മിഷൻ’, പിഎസ്‍സി ഓഫിസിനു മ‍ുന്നിൽ കെഎസ്‍യു ബോർഡ്…

തൃശൂർ∙ പിഎസ്‍സി ഓഫിസിനു മുന്നിൽ ‘പിണറായി സ്വപ്ന കമ്മിഷൻ’ എന്ന ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്–കെഎസ്‍യു പ്രതിഷേധം. പിൻവാതിൽ നിയമനങ്ങൾക്കെതിരെ നടത്തിയ പിഎസ്‍സി ഓഫിസ് മാർച്ചിനിടെയാണ് ബോർഡ് വച്ചത്. തടയാൻ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി. അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ചു കൊടുങ്ങല്ലൂര്‍ സിവിൽ സ്റ്റേഷനിലേക്കു യുവമോർച്ചയും മാർച്ച് നടത്തി.

രണ്ടില: ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കും; പുതിയ പാർട്ടിക്കും നീക്കം…

പഴയ ജോസഫ് ഗ്രൂപ്പ് പുനഃസ്ഥാപിക്കുന്നത് ആലോചിക്കുമെങ്കിലും പഴയ ജോസഫ് ഗ്രൂപ്പ് മാത്രമല്ല, ഇപ്പോൾ പി.ജെ.ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ്. കെ.എം.മാണിയുടെ കൂടെ നിന്ന വലിയൊരു വിഭാഗം ആളുകൾ കേരള കോൺഗ്രസ് (എം) എന്ന നിലയിൽ ഒപ്പം നിൽക്കുകയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കേരള കോൺഗ്രസിന്റെ നേതാക്കളുടെ വലിയൊരു നിര ഒപ്പമുണ്ട്. ഇപ്പോൾ ജനാധിപത്യ കേരള കോൺഗ്രസിൽനിന്നു വന്നവരുമുണ്ട്. അതുകൊണ്ടു