‘ഭാവി മരുമകന്’ വാരിക്കോരി നൽകി ഇന്ത്യ; ഇതുവരെ പോക്കറ്റിലെത്തിയത് 64.42 കോടി!…
ചെന്നൈ∙ ഓസ്ട്രേലിയൻ ക്രിക്കറ്റർ ഗ്ലെൻ മാക്സ്‌വെൽ ഇന്ത്യയുടെ ഭാവി മരുമകനായി വരും. ഇന്ത്യൻ വംശജ വിനി രാമനാണ് മാക്സ്‌വെലിന്റെ പ്രതിശ്രുത വധു. വർഷം തോറും വേനലവധിയിൽ മാക്സ്‌വെലിന് ഒരു ഇന്ത്യാ സന്ദർശനമുണ്ട്. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ ഭാഷയിൽ പറഞ്ഞാൽ ‘അടിച്ചു പൊളിക്കാൻ ഒരു ട്രിപ്’. കളിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ‘ഭാവി മരുമകന്’ വാരിക്കോരി കൊടുക്കും. ഇത്തവണത്തെ ഐപിഎൽ ലേലത്തിലും അതിനു മാറ്റം വന്നില്ല.