രണ്ടില: ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കും; പുതിയ പാർട്ടിക്കും നീക്കം…
പഴയ ജോസഫ് ഗ്രൂപ്പ് പുനഃസ്ഥാപിക്കുന്നത് ആലോചിക്കുമെങ്കിലും പഴയ ജോസഫ് ഗ്രൂപ്പ് മാത്രമല്ല, ഇപ്പോൾ പി.ജെ.ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ്. കെ.എം.മാണിയുടെ കൂടെ നിന്ന വലിയൊരു വിഭാഗം ആളുകൾ കേരള കോൺഗ്രസ് (എം) എന്ന നിലയിൽ ഒപ്പം നിൽക്കുകയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കേരള കോൺഗ്രസിന്റെ നേതാക്കളുടെ വലിയൊരു നിര ഒപ്പമുണ്ട്. ഇപ്പോൾ ജനാധിപത്യ കേരള കോൺഗ്രസിൽനിന്നു വന്നവരുമുണ്ട്. അതുകൊണ്ടു തന്നെ പുതിയൊരു പാർട്ടി റജിസ്റ്റർ ചെയ്യുന്നത് പരിഗണനയിലാണ്.
ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിന് പി.ജെ. ജോസഫ് ഇന്ന് ആലോചനാ യോഗം വിളിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം അടിയന്തര നേതൃയോഗം ചേരും. പുതിയ പാർട്ടി രൂപീകരിക്കുന്നത് ഉൾപ്പെടെ ചർച്ച ചെയ്യും. കേരള കോൺഗ്രസ് (ജെ), കേരള കോൺഗ്രസ് എം(ജെ) തുടങ്ങിയ പേരുകൾ പരിഗണനയിലുണ്ടെന്നുമാണ് നേതാക്കളിൽനിന്നു ലഭിക്കുന്ന വിവരം.