കോവിഡ് ഭീതിയിൽ മുങ്ങി മഹാരാഷ്ട്ര; പ്രതിദിന രോഗബാധ ഏഴായിരത്തിലേക്ക്…
മുംബൈ ∙ പിന്നിട്ട വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കെടുതി അനുഭവിച്ച സംസ്ഥാനമായ മഹാരാഷ്ട്ര വീണ്ടും കോവിഡ് വ്യാപനഭീഷണിയുടെ നിഴലിൽ. കോവിഡ് കുത്തനെ കുറഞ്ഞ രണ്ടു മാസത്തിനു ശേഷം വീണ്ടും കുതിച്ചുയരുകയാണ് കേസുകൾ. രണ്ടാഴ്ച മുൻപ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതർ 2500 ആയിരുന്നത് ഇപ്പോൾ 7000ൽ എത്തിനിൽക്കുന്നു.
മഹാരാഷ്ട്രയിലെ ആകെ പോസിറ്റീവ് കേസുകൾ 21 ലക്ഷം പിന്നിട്ടിരിക്കെ, മരണം അൻപത്തിരണ്ടായിരത്തോട് അടുക്കുന്നു. കോവിഡിന്റെ രണ്ടാംതരംഗ സൂചനകൾക്കിടെ, വീണ്ടുമൊരു ലോക്ഡൗണിനുള്ള സാധ്യത സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മുന്നറിയിപ്പ് നൽകിയിരിക്കുന്നു.