സ്വാതിയുടെ ചൊവ്വാഭാഗ്യം; നാസയുടെ പെഴ്‌സിവീയറൻസ് ദൗത്യത്തിനു പിന്നിലെ ഇന്ത്യൻ വംശജ…

കഴിഞ്ഞ വ്യാഴം രാത്രി…ഉറക്കത്തിലേക്കു വഴുതിവീഴേണ്ട സമയത്തും ലോകത്തു പലരും ഉണർന്നിരുന്നത് വ്യത്യസ്തമായ ആ. അനുഭവത്തിനായാണ്. പെഴ്‌സിവീയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്കു കടന്ന് ഉപരിതലം തൊടാനായി യാത്ര തുടങ്ങുന്നു. ‘ നെഞ്ചിടിപ്പിന്റെ 7 മിനിറ്റെന്നു’ പേരുകേട്ട ആ ദുഷ്‌കരഘട്ടം ലൈവായി നാസ യുട്യൂബിൽ കാണിക്കുന്നുണ്ടായിരുന്നു. ഇതേ കാഴ്ച നാസയുടെ കലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ കാണുന്നുണ്ടായിരുന്നു ഡോ. സ്വാതി മോഹൻ. ആ തീവ്രനിമിഷങ്ങളിൽ പെഴ്‌സിവീയറൻസ്