ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല: മന്ത്രി മേഴ്സിക്കുട്ടിയമ്മ…

കോഴിക്കോട്∙ കെഎസ്ഐഎൻസി എംഡി എൻ. പ്രശാന്തിനെ പരോക്ഷമായി വിമർശിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല. ഒരു ട്രോളർ നിർമിക്കാൻ 8 മാസമെടുക്കാം എന്നിരിക്കെ 400 ട്രോളർ ഉണ്ടാക്കാൻ ബോധമുള്ള ആരെങ്കിലും കരാറുണ്ടാക്കുമോയെന്നും മന്ത്രി ചോദിച്ചു. തിണ്ണമിടുക്കുള്ളവർ വെള്ളയിലുണ്ട്. അതിനേക്കാൾ കൂടുതൽ ആളുകൾ താനൂരുമുണ്ട്. പക്ഷേ ഇവരെ അകത്തു കയറ്റാതിരിക്കാനാണ് ഹാർബറുകൾക്ക് സുരക്ഷ ഒരുക്കുന്നതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വെള്ളയിൽ

ജോർജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്തത് ഇങ്ങനെ: ശാന്തി അഭിമുഖം…

ദൃശ്യം 2 തരംഗമാകുമ്പോൾ സിനിമാപ്രേമികളുടെ കണ്ണുടക്കിയത് ജോർജ്ജുകുട്ടിയുടെ അഭിഭാഷകയായ പെൺകുട്ടിയിലാണ്.  ചടുലമായ ഭാഷയിൽ കേസ് വാദിക്കുകയും ഒടുവിൽ തന്നെപ്പോലും അന്ധാളിപ്പിക്കുന്ന തരത്തിൽ ജോർജ്ജുകുട്ടി കേസിനെ മാറ്റി മറിച്ചപ്പോൾ  പകച്ചുപോയ അതേ വക്കീൽ. അഭിഭാഷക രേണുകയുടെ ശരീരഭാഷയും കിറുകൃത്യം.  പിന്നീട് സോഷ്യൽ മീഡിയ തിരഞ്ഞത് ആരാണ് ആ സമർത്ഥയായ വക്കീൽ എന്നാണ്, ഒടുവിൽ ആ അന്വേഷണം ചെന്നെത്തിയതോ ഒരു വക്കീലാഫിസിലും.  ദൃശ്യം

ലേലത്തിന് 2 മിനിറ്റിനുശേഷം മെസേജ്; കോലി സ്വാഗതം ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തി അസ്ഹറുദ്ദീൻ…

ബെംഗളൂരു∙ മുഷ്താഖ് അലി ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ ഐപിഎൽ ‘എൻട്രി’ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മലയാളി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ. വ്യാഴാഴ്ച, ചെന്നൈയിൽ നടന്ന താരലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സാണ് അസ്ഹറുദ്ദീനെ സ്വന്തമാക്കിയത്. ‘ഞാൻ വളരെ സന്തുഷ്ടനാണ്. ഒരു ക്രിക്കറ്റ് ഐക്കണായി ഞാൻ കാണുന്ന ആളാണ് വിരാട് ഭായ്. വിരാട് ഭായിക്കൊപ്പം

ഒരു മണിക്കൂർ കൊണ്ട് നൂറിലേറെ വിഭവങ്ങൾ! റെക്കോർഡുമായി 9 വയസുകാരൻ…

ഒരു മണിക്കൂറിൽ ഒരു വിഭവം പോലും ഉണ്ടാക്കാൻ പറ്റുമോ എന്ന് സംശയമുള്ളവരുണ്ട്, എന്നാൽ ഒരു മണിക്കൂറില്‍ നൂറിലേറെ വിഭവങ്ങള്‍ തയാറാക്കി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ വരെ ഇടം നേടിയിരിക്കുകയാണ് ഒരു ഒന്‍പതുവയസുകാരന്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഹയാന്‍ അബ്ദുള്ളയാണ് റെക്കോഡുമായി ശ്രദ്ധേയനാവുന്നത്.   

കർഷക സമരം ശക്തമാക്കാൻ ആംആദ്മി പിന്തുണ…

ന്യൂഡൽഹി ∙ കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യുപിയിൽ നിന്നുള്ള കർഷക നേതാക്കൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ചർച്ച നടത്തി. കർഷക നിയമങ്ങൾ കർഷകരുടെ മരണ വാറന്റാണെന്ന് അദ്ദേഹം യോഗശേഷം പറഞ്ഞു. ചർച്ചയിലെ തീരുമാനം അനുസരിച്ച് 28ന് മീററ്റിൽ നടക്കുന്ന ‘കിസാൻ മഹാപഞ്ചായത്തി’ൽ കേജ്‌രിവാൾ പങ്കെടുക്കും. യുപിയിൽ 2022ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി നേരത്തേ

പ്രതീക്ഷ നൽകുന്ന ആദ്യ ബൈഡൻ മാസം…

ഒരുമാസം മുൻപ് അധികാരമേൽക്കുമ്പോൾ, യുഎസിൽ പ്രസിഡന്റാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തി മാത്രമായിരുന്നില്ല ജോ ബൈഡൻ. ഫ്രാങ്ക്ലിൻ ഡി.റൂസ്‌വെൽറ്റിനു ശേഷം ഇത്രയേറെ കടുത്ത ആഭ്യന്തര പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു യുഎസ് പ്രസിഡന്റും ചരിത്രത്തിലില്ല. അമേരിക്കയിൽ 5 ലക്ഷത്തോളം പേരുടെ ജീവനെടുത്ത കോവിഡിനെ നിയന്ത്രിക്കുക എന്നതു തന്നെയാണ് ബൈഡനു നേരിടാനുള്ള ആദ്യ വെല്ലുവിളി. വാക്സിനേഷൻ വ്യാപകമാക്കുക എന്നതും സമ്പദ്‌വ്യവസ്ഥയെ പതനത്തിൽനിന്നു കരകയറ്റുക

കോവിഡ് വാക്സീൻ വിപണിയുടെ മുറിവുണക്കും…

രക്ഷപ്പെടാൻ വഴികളില്ലാതെ നിൽക്കുന്നവന്റെ മുൻപിൽ ഒരു വഴി തുറന്നുകിട്ടിയ അവസ്ഥയിലാണ് ലോകവും ഇന്ത്യയും. കോവിഡ് മഹാമാരിയിൽ പകച്ചുനിന്ന ലോകത്തിന് വാക്സീനുകൾ നൽകുന്നത് ചെറുതല്ലാത്ത ആശ്വാസമാണ്. വാക്സീൻ സ്വീകരിച്ചതിന്റെ ധൈര്യമല്ല, വാക്സീൻ ഉണ്ട് എന്ന പ്രതീക്ഷയാണ് ഇപ്പോൾ വിപണിയെ മുൻപോട്ടു നയിക്കുന്നത്. ആ പ്രതീക്ഷ പോലും വിപണിക്കു കുതിപ്പേകുന്നു. 2020 ൽ ലോകത്തിലെ തൊഴിൽസമയത്തിന്റെ 8.8% കോവിഡ്മൂലം നഷ്ടമായെന്നാണ് ഇന്റർനാഷനൽ ലേബർ

എൽഡിഎഫിൽ ആദ്യഘട്ട സീറ്റ് ചർച്ച; 15 സീറ്റ് ചോദിച്ച് കേരള കോൺഗ്രസ്…

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റ് വേണം എന്ന് ഉഭയകക്ഷി ചർച്ചയിൽ സിപിഎമ്മിനോട് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ യുഡിഎഫ് കേരള കോൺഗ്രസിനു നൽകിയ സീറ്റുകളുടെ എണ്ണമാണ് ഇത്. എന്നാൽ, സിപിഎം ഇതിനു വഴങ്ങിയില്ല. ഏതു സാഹചര്യത്തിലും 13 സീറ്റ് വേണം എന്നാണു കേരള കോൺഗ്രസ് നിലപാട്. അക്കാര്യത്തിലും സിപിഎം സമ്മതം മൂളിയിട്ടില്ല. പുതിയ ഘടകകക്ഷിയുടെ

കുറഞ്ഞ വിലയ്ക്ക് സ്റ്റുഡന്റ് ലാപ്‌ടോപ്: ഇനിയും അവസരം, എങ്ങനെ വാങ്ങാം?…

തിരുവനന്തപുരം∙ പലിശരഹിത തവണവ്യവസ്ഥയിൽ വിദ്യാർഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് നൽകാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യാശ്രീയിൽ ഇതുവരെ 1.23 ലക്ഷം പേർ ഭാഗമായെങ്കിലും ഇനിയും റജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങൾക്കു മാത്രമേ ഈ പദ്ധതിയിൽ ചേരാൻ കഴിയൂ. 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യപദ്ധതിയിൽ ചേർന്ന് മൂന്നു മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ

ക്രൂരതകാട്ടി വിധി, ഇരുവൃക്കകളും തരാറിലായി കൃഷ്ണദാസ് കരുണ തേടുന്നു…

ഉന്നതപഠനത്തിന്റെ പടിവാതിൽക്കലാണ് കൃഷ്ണദാസ് അശോകിന്റെ ജീവിതത്തിൽ വിധി ക്രൂരമായി ഇടപെടുന്നത്. െഎെഎടി പ്രവേശനത്തിന് യോഗ്യത നേടിയ ഘട്ടത്തിൽ ഇരുവൃക്കകളും തരാറിലായി പഠനം മുടങ്ങി. എങ്കിലും തളരാതെ പൊരുതി മുന്നേറുന്ന ഈ ചെറുപ്പക്കാരൻ ഇന്ന് ഗണിതശാസ്ത്രത്തിൽ ഗവേഷകനാണ്. ഡയാലിസിലൂടെ മാത്രമാണ് കൃഷ്ണദാസിന്റെ ജീവിതം നിലനിൽക്കുന്നത്. വൃക്ക മാറ്റിവയ്ക്കാനാതെ അധികകാലം മുന്നോട്ടു പോകാനാവില്ല എന്ന സ്ഥിതിയില്‍ പകച്ചു നില്‍ക്കുകയാണ് ഈ മുപ്പതുകാരന്റെ കുടുംബാംഗംങ്ങളും സുഹൃത്തുക്കളും. കുന്നംകുളം