പിണറായി സ്വപ്ന കമ്മിഷൻ’, പിഎസ്‍സി ഓഫിസിനു മ‍ുന്നിൽ കെഎസ്‍യു ബോർഡ്…

തൃശൂർ∙ പിഎസ്‍സി ഓഫിസിനു മുന്നിൽ ‘പിണറായി സ്വപ്ന കമ്മിഷൻ’ എന്ന ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്–കെഎസ്‍യു പ്രതിഷേധം. പിൻവാതിൽ നിയമനങ്ങൾക്കെതിരെ നടത്തിയ പിഎസ്‍സി ഓഫിസ് മാർച്ചിനിടെയാണ് ബോർഡ് വച്ചത്. തടയാൻ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി. അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ചു കൊടുങ്ങല്ലൂര്‍ സിവിൽ സ്റ്റേഷനിലേക്കു യുവമോർച്ചയും മാർച്ച് നടത്തി.

ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല: മന്ത്രി മേഴ്സിക്കുട്ടിയമ്മ…

കോഴിക്കോട്∙ കെഎസ്ഐഎൻസി എംഡി എൻ. പ്രശാന്തിനെ പരോക്ഷമായി വിമർശിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല. ഒരു ട്രോളർ നിർമിക്കാൻ 8 മാസമെടുക്കാം എന്നിരിക്കെ 400 ട്രോളർ ഉണ്ടാക്കാൻ ബോധമുള്ള ആരെങ്കിലും കരാറുണ്ടാക്കുമോയെന്നും മന്ത്രി ചോദിച്ചു. തിണ്ണമിടുക്കുള്ളവർ വെള്ളയിലുണ്ട്. അതിനേക്കാൾ കൂടുതൽ ആളുകൾ താനൂരുമുണ്ട്. പക്ഷേ ഇവരെ അകത്തു കയറ്റാതിരിക്കാനാണ് ഹാർബറുകൾക്ക് സുരക്ഷ ഒരുക്കുന്നതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വെള്ളയിൽ

കർഷക സമരം ശക്തമാക്കാൻ ആംആദ്മി പിന്തുണ…

ന്യൂഡൽഹി ∙ കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യുപിയിൽ നിന്നുള്ള കർഷക നേതാക്കൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ചർച്ച നടത്തി. കർഷക നിയമങ്ങൾ കർഷകരുടെ മരണ വാറന്റാണെന്ന് അദ്ദേഹം യോഗശേഷം പറഞ്ഞു. ചർച്ചയിലെ തീരുമാനം അനുസരിച്ച് 28ന് മീററ്റിൽ നടക്കുന്ന ‘കിസാൻ മഹാപഞ്ചായത്തി’ൽ കേജ്‌രിവാൾ പങ്കെടുക്കും. യുപിയിൽ 2022ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി നേരത്തേ

യുഎസിൽ തീപിടിച്ച വിമാനത്തിന് അദ്ഭുത ലാൻഡിങ്…

ബ്രൂംഫീൽഡ് (കൊളറാ ഡോ) ∙ പറന്നുയർന്നതിനു പിന്നാലെ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 777–200 വിമാനം ഡെൻവർ വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. 231 യാത്രക്കാരും 10 ജീവനക്കാരുമായി യുഎസിലെ ഡെൻവറിൽനിന്നു ഹൊണോലുലുവിലേക്ക് പറക്കുമ്പോൾ വിമാനത്തിന്റെ വലത്തെ എൻജിൻ തകരാറിലാവുകയായിരുന്നു. തുടർന്ന് ചിറകുകൾക്കു തീപിടിച്ചു.

കോവിഡ് ഭീതിയിൽ മുങ്ങി മഹാരാഷ്ട്ര; പ്രതിദിന രോഗബാധ ഏഴായിരത്തിലേക്ക്…

മുംബൈ ∙ പിന്നിട്ട വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കെടുതി അനുഭവിച്ച സംസ്ഥാനമായ മഹാരാഷ്ട്ര വീണ്ടും കോവിഡ് വ്യാപനഭീഷണിയുടെ നിഴലിൽ. കോവിഡ് കുത്തനെ കുറഞ്ഞ രണ്ടു മാസത്തിനു ശേഷം വീണ്ടും കുതിച്ചുയരുകയാണ് കേസുകൾ. രണ്ടാഴ്ച മുൻപ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതർ 2500 ആയിരുന്നത് ഇപ്പോൾ 7000ൽ എത്തിനിൽക്കുന്നു. മഹാരാഷ്ട്രയിലെ ആകെ പോസിറ്റീവ് കേസുകൾ 21 ലക്ഷം പിന്നിട്ടിരിക്കെ,